കൊല്ലം പ്രാദേശിക ജാലകം

Advertisement

മൈനാഗപ്പള്ളിയിൽ ആർദ്രം പദ്ധതി പ്രകാരം നിർധന കുടുബത്തിനായി നിർമ്മിച്ച വീട്ടിൽ അടുപ്പ് നിർമ്മാണത്തിന് എത്തിയ
നിർമ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ ആർദ്രം പദ്ധതി പ്രകാരം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുബത്തിനായി നിർമ്മിച്ച വീട്ടിൽ അടുപ്പ് നിർമ്മാണത്തിന് എത്തിയ
നിർമ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.തെക്കൻ മൈനാഗപ്പള്ളി പുത്തൻപുരയിൽ മനോജ് (39) ആണ് മരിച്ചത്.ഇന്ന്(വെള്ളി) രാവിലെ 5.30 ഓടെയാണ് സംഭവം.

മറ്റൊരിടത്ത്
ജോലിക്കു പോകുന്നതിനു മുൻപ് അടുപ്പ് നിർമ്മിക്കാൻ എത്തിയതായിരുന്നു.മഴ പെയ്തു കൊണ്ടിരിക്കെ അടപ്പ് നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കാൻ വൈദ്യുതി കണക്ട് ചെയ്യവേ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ഭാര്യ:ബിജി.മക്കൾ:അശ്വതി,മണികണ്ഠൻ.വീടിന്റെ താക്കോൽദാനം ഞായറാഴ്ച രാവിലെ 11ന് പി.സി വിഷ്ണുനാഥ് എംഎൽഎ നിർവഹിക്കാൻ തീരുമാനിച്ചിരുന്നതാണ്.മരണത്തെ തുടർന്ന്
ചടങ്ങ് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.

കുന്നത്തൂര്‍ എന്‍എസ്എസ് യൂണിയന്‍ ഓണാഘോഷം യൂണിയന്‍ പ്രസിഡന്‍റ് കെആര്‍ ശിവസുതന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി

കൊല്ലം.സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. അഞ്ചൽ അരീക്കൽ, അരീക്കാവിള പുത്തൻ വീട്ടിൽ അഭയ കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും കേന്ദ്രീ കരിച്ച് ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്ത മായി നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും ഇവർ പിടിയിലായത്.

ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നർക്കോട്ടിക് വിഭാഗം. സിറ്റി പൊ ലീസ് കമ്മിഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ നിന്നു 2.770 ഗ്രാം എംഡിഎംഎ പിടികൂടി

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ
ജൂഡി തോമസ് അനുസ്മരണവും ഓണക്കിറ്റ് വിതരണവും നടത്തി

ശാസ്താംകോട്ട : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജൂഡി തോമസിന്റെ വാർഷിക
അനുസ്മരണവും ഓണക്കിറ്റ് വിതരണവും നടത്തി.പഞ്ചായത്തിലെ നൂറു പാലിയേറ്റിവ് കെയർ രോഗികൾക്കാണ് ഓണക്കിറ്റും ഓണപുടവയും വിതരണം ചെയ്തത്.പത്തനംതിട്ട ഭദ്രാസനം ബിഷപ്പ് മോസ്റ്റ്‌.റവറന്റ് ശാമൂവൽ മാർ ഐറീനിയോസിന്റെ മുഖ്യ കർമികത്വത്തിൽ സ്കൂൾ ചാപ്പലിൽ ദിവ്യബലി നടത്തി.


സ്കൂൾ വിദ്യാർത്ഥികൾ ജൂഡി തോമസിന്റെ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചു.സ്കൂൾ ഡയറക്ടർ ഫാദർ ഡോ.ജി.എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം നിർവഹിച്ചു.സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ്‌ ബുക്ക്‌ കമ്മറ്റിയംഗം എബി പാപ്പച്ചൻ, പി.ടി.എ പ്രസിഡന്റ്‌ ആർ ഗിരികുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ഗീത,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനിൽ തുമ്പോടൻ,വിദ്യാഭ്യാസ ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എ.സജിത എന്നിവർ
ശാസ്താംകോട്ട പഞ്ചായത്തിലെ നൂറോളം കിടപ്പുരോഗികൾക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. സ്കൂൾ സെക്രട്ടറി ജോജി. ടി. കോശി,സ്കൂൾ പ്രിൻസിപ്പാൾ ബോണി ഫേഷ്യ വിൻസെന്റ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സ്കൂട്ടറിൽ പോയ അധ്യാപികയെ കാറിടിച്ച് വീഴ്ത്തി:അപകടം വരുത്തിയത് വനിതാ ഡോക്ടർ ഓടിച്ച കാർ;നിർത്താതെ പോയ കാർ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

ശാസ്താംകോട്ട: കാർ സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തിയത് 10 ദിവസത്തിനു ശേഷം.ശാസ്താംകോട്ട ഡിവൈഎസ്പി പ്രശ്നത്തിൽ ഇടപെട്ട ശേഷമാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താൻ പോലീസ് തയ്യാറായത്. മൈനാഗപ്പള്ളി പ്ലാന്തറ പുത്തൻ വീട്ടിൽ അജി കുര്യന്റെ ഭാര്യയും ഏഴാംമൈൽ സെന്റ്.തോമസ് സ്കൂൾ അധ്യാപികയുമായ സോണി അജി(47) ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.കഴിഞ്ഞ 21ന് രാവിലെ 9.55ന് ഭരണിക്കാവ് പത്മാവതി ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.ഭരണിക്കാവിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സോണിയെ അതേ ദിശയിൽ വരികയായിരുന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്.റോഡിൽ തെറിച്ചു വീണ ഇവരെ ഗൗനിക്കാതെ കാർ നിർത്താതെ പോകുകയായിരുന്നു.ഓടിക്കൂടിയ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമാണ് സോണിയെ
തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് ഭരണിക്കാവിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ആയിരുന്നു.ഡോക്ടർ പദവി പോലും മറന്ന് പ്രഥമ ശുശ്രൂക്ഷേ പോലും നൽകാൻ തുനിയാതെ വാഹനവുമായി അവിടെ നിന്നും മുങ്ങുകയായിരുന്നു അവർ.അപകടത്തെ കുറിച്ച് പോലീസിലും റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല.പിന്നീട് അപകടത്തെ കുറിച്ച് സോണിയുടെ ഭർത്താവ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാർ കണ്ടെത്താൻ നടപടി ഉണ്ടായില്ല.ഇതേ തുടർന്നാണ് ഡിവൈഎസ്പി ക്ക് പരാതി നൽകിയത്.അദ്ദേഹത്തിന്റെ നിർദേശപ്രകാരം പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അപകടം വരുത്തിയ കാർ കണ്ടെത്തുകയായിരുന്നു.തുടർന്ന് അപകടം വരുത്തിയ കാർ ഡ്രൈവറായിരുന്ന വനിതാ ഡോക്ടറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.വെള്ളിയാഴ്ച സോണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.

ശാസ്താംകോട്ട കോളേജിലെ (കെ.എസ്.എം.ഡി.ബി.സി) പൂർവ്വ വിദ്യാർത്ഥികളുടെ പൊതുയോഗം

ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമോറിയൽ ദേവസ്വം ബോർഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിസംഘടനയുടെ പൊതുയോഗം 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി ശനിയാഴ്ച പകൽ 2 മണിക്ക് കോളേജ് സെമിനാർ ഹാളിൽ നടക്കുന്നു. പ്രസ്തുത പൊതുയോഗത്തിൽ കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അലുംനി പ്രസിഡന്റ് കെ. വി. രാമാനുജൻ തമ്പി അറിയിച്ചു.

വന്‍ വാറ്റ്‌കേന്ദ്രം കണ്ടെത്തി
കൊട്ടാരക്കര: കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ. സഹദുള്ളയുടെ നേതൃത്വത്തില്‍ എഴുകോണ്‍ പവിത്രേശ്വരം ഭാഗത്ത് നടത്തിയ റെയ്ഡില്‍ വന്‍ വാറ്റ്‌കേന്ദ്രം കണ്ടെത്തി. വൈദ്യര്‍ മുക്കിന് സമീപം ആള്‍പ്പാര്‍പ്പില്ലാത്ത കാടുപിടിച്ചു കിടന്ന പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തില്‍ നിന്നും 40 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമാണ് പിടികൂടിയത്. ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ ചാരായം നിര്‍മിച്ചു വില്‍പ്പന്ന നടത്തുന്നത് തടയാന്‍ എക്‌സൈസ് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. ഓണാഘോഷ വേളയിലെ അനധികൃത ലഹരി വിപണനം തടയുന്നത് ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധനകള്‍ തുടരുന്നതാണ്.

അപേക്ഷകള്‍ ക്ഷണിച്ചു
പൂയപ്പള്ളി: വെളിയം താന്നിമുക്ക് സാഹിതി ഗ്രന്ഥശാല വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളും എപ്ലസ് നേടി വിജയിച്ച വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രന്ഥശാലയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 20ന് മുമ്പായി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സാഹിതി ഗ്രന്ഥശാലയില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കുക. ഫോണ്‍: 99615 93052, 94470 64126

ഓപ്പണ്‍ ജിംനേഷ്യം ഉദ്ഘാടനം
ഓയൂര്‍: ഇളമാട് പഞ്ചായത്തിലെ ചെറുവക്കലില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതികളായ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ സമര്‍പ്പണവും തണ്ണീര്‍പ്പന്തലിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് 4ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേല്‍ നിര്‍വഹിക്കും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് സുമലാല്‍ മുഖ്യാതിഥിയാകും.

സ്വാന്തന സ്പര്‍ശം-2022
ഓയൂര്‍: ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഓയൂര്‍ ഇന്ത്യന്‍ ജുവല്ലറിയുടെ നേതൃത്വത്തില്‍ ഭൂമി ദാനം, ചികിത്സ സഹായ ധനം, ഭക്ഷ്യ കിറ്റ് വിതരണം സ്വാന്തനം-2022 ഞായറാഴ്ച്ച നടക്കും. ഓയൂരില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കർഷകസംഘം ജില്ലാ സമ്മേളനം 16 മുതൽ 18 വരെ കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളി . കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനം 16 മുതൽ 18 വരെ തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പതാക കൊടിമര ജാഥകൾ, തൊഴിൽ മത്സരങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, അത്തപ്പൂക്കള മത്സരം, നാടകം, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും.

തൊഴിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് കുലശേഖരപുരത്ത് നാളികേരം പൊതിക്കൽ, നാളികേരം തിരുങ്ങൽ മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ക്ലാപ്പന പാട്ടത്തിൽ കടവ് കയർ സംഘത്തിൽ കയർ പിരി, ഓല മെടയിൽ മത്സരങ്ങൾ ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ആലപ്പാട് പറയകടവിൽ പായസ പാചക മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രനും തൊടിയൂരിൽ നെല്ലു കുത്തൽ, വടംവലി മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന അത്തപ്പൂക്കള മത്സരം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യും. 12ന് വൈകിട്ട് നാലിന് ക്ലാപ്പനയിൽ മത്സ്യകൃഷി വ്യാപനം നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് നാലിന് തൊടിയൂരിൽ ക്ഷീര മേഖലയും സാധ്യതകളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകിട്ട് നാലിന് കുലശേഖരപുരത്ത് കേരള വികസനവും കാർഷിക മേഖലയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ടൗണിൽ നടക്കുന്ന മാധ്യമ സെമിനാർ സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ ചിന്തകൻ ഡോ പ്രേംകുമാർ വിഷയാവതരണം നടത്തും. 16ന് തൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാകജാഥയും ചവറ എം കെ ഭാസ്കരൻ സ്മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര ജാഥയും വൈകിട്ട് സമ്മേളന നഗറിൽ എത്തിച്ചേരും. 17ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ ഡി ബാലചന്ദ്രൻ നഗറിൽ പ്രതിനിധി സമ്മേളനം കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വച്ച് മികച്ച കർഷകരെ മന്ത്രി കെ എൻ ബാലഗോപാൽ ആദരിക്കും.

വൈകിട്ട് 7 മണി മുതൽ കെ പി എസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. 18ന് വൈകിട്ട് നാലുമണിക്ക് ടൗൺ ക്ലബ്ബിനു മുമ്പിൽ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരസഭയ്ക്ക് സമീപം സമാപിക്കും തുടർന്നുചേരുന്ന പൊതുസമ്മേളനം മുൻമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ്, കൺവീനർ ബി സജീവൻ, ടി രാജീവ്, ടി എൻ വിജയകൃഷ്ണൻ, റെജി ഫോട്ടോ പാർക്ക് എന്നിവർ പങ്കെടുത്തു.

കിടപ്പ് രോഗികൾക്ക് ബെഡ് ഷീറ്റ് വിതരണം ചെയ്ത് വേങ്ങ വിദ്യാരംഭം സ്ക്കൂളിൻ്റെ ഓണാഘോഷം

ശാസ്താംകോട്ട :വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ സമാഹരിച്ച ബെഡ് ഷീറ്റുകൾ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ 55 കിടപ്പു രോഗികൾക്കും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 110 കിടപ്പു രോഗികൾക്കും വിതരണം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി സ്കൂൾ വൈസ് ചെയർമാൻ സുബൈർക്കുട്ടിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി.എം സെയ്ദ് സ്കൂൾ പി.റ്റി. എ പ്രസിഡന്റ് കുറ്റിയിൽ നിസാമിൽ നിന്നും ഏറ്റുവാങ്ങി.


സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽ കുമാർ , മൈനാഗപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ , വാർഡ് മെംബർ റാഫിയ, ഡോ. ബൈജു , ഡോ. അനൂപ്, സ്കൂൾ ചെയർമാൻ എ.എ. റഷീദ് ,സീനിയർ പ്രിൻസിപ്പാൾ റ്റി.കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പാൾ
യാസീർഖാൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ മഹേശ്വരി എസ് നന്ദി രേഖപ്പെടുത്തി. പോഗ്രാം കോ-ഓർഡിനേറ്റേഴ്സ് കിരൺ ക്രിസ്റ്റഫർ , മുഹമ്മദ് സാലിം , സുബി , സ്റ്റാഫ് സെക്രട്ടറി ദീപ, പി.റ്റി.എ സെക്രട്ടറി പ്രിയാ മനേഷ്, സ്കൂൾ ഹെഡ് ബോയ് അവിനാഷ് ഷങ്കർ , ഹെഡ് ഗേൾ സഫ സൈനൂൾ എന്നിവർ നേതൃത്വം നൽകി.

ഇടത് ഐക്യം തകർത്തത് സി പി എം :
കെ രത്നകുമാർ

ശാസ്താംകോട്ട: യു പി എ സർക്കാറിന്റെ കാലത്ത് ദേശീയ തലത്തിൽ രൂപപ്പെട്ടു വന്ന ഇടതുപക്ഷ ഐകൃത്തെ തകർത്തത് സി പി എമ്മാണെന്ന് ആർ എസ് പി കേന്ദ്ര കമ്മിറ്റിയംഗം
അഡ്വ കെ രത്നകുമാർ. സി പി എം എല്ലാക്കാലത്തും അധികാരത്തിനു വേണ്ടി സ്വന്തം വളർച്ച മാത്രം ലക്ഷ്യമിട്ടതു കൊണ്ടാണ് ദേശീയ തലത്തിൽ ഇടതുപക്ഷം ഇത്രയും ദുർബലമായെതെന്നും, അതിസമ്പന്നരുടെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരായി പിണറായി സർക്കാർ മാറിയെന്നും കെ രത്നകുമാർ ആർ എസ് പി ശൂരനാട് മണ്ഡലം സമ്മേളനം പതാരത്ത് ഉദ്ഘാടനം ചെയ്യുകൊണ്ട് പറഞ്ഞു.

ആർ എസ് പി ശൂരനാട് മണ്ഡലം സമ്മേളനം പതാരത്ത് കേന്ദ്ര കമ്മിറ്റിയംഗം കെ രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഇടവനശേരിസുരേന്ദ്രൻ അധ്യക്ഷനായി. മുൻ മന്ത്രി ഷിബു ബേബീജോൺ, കെ മുസ്തഫ, പാങ്ങോട് സുരേഷ്,
കെ ജി വിജയദേവൻ പിള്ള, ഉല്ലാസ് കോവൂർ, എം എസ് ഷൗക്കത്ത്, സി ഉണ്ണികൃഷ്ണൻ, സജി ഡി ആനന്ദ്, എം എസ് ഗോപകുമാർ, തുണ്ടിൽ നിസാർ, പുലത്തറ നൗഷാദ്, എസ് ബഷീർ, എസ് വേണുഗോപാൽ,ജി തുളസീധരൻ പിള്ള, കെ രാജി, എസ് ശശികല, സുഭാഷ് എസ് കല്ലട, വിഷ്ണു സുരേന്ദ്രൻ, കെ രാമൻ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, മുൻഷീർ ബഷീർ, സജിത്ത് ഉണ്ണിത്താൻ, മായാവേണുഗോപാൽ, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം സെക്രട്ടറിയായി തുണ്ടിൽ നിസാറിനെ
സമ്മേളനം തെരഞ്ഞെടുത്തു.

Advertisement