പനപ്പെട്ടി ഗവ. എല്‍പിഎസില്‍ വിശിഷ്ട ഭക്ഷണ പരിപാടി

Advertisement

ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എസ്എംസി നേതൃത്വത്തില്‍ കുട്ടികളുടെ വിശേഷഭക്ഷണം മാസം ഒരുദിവസം പരിപാടി നടത്തി. സ്‌കൂള്‍ അസംബ്‌ളിയില്‍ നിന്നും കുട്ടികളുടെ അഭിപ്രായം സമാഹരിച്ചാണ് ഇഷ്ടഭക്ഷണം തീരുമാനിക്കുന്നത്. പിടിഎയും സമീപവാസികളും ചേര്‍ന്നാണ് ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കുന്നത്.

ഇത്തവണ ബിരിയാണിയായിരുന്നു നല്‍കിയത്.
കുന്നത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ്ജ് ഡോ.മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ പാലവിളയില്‍ ആണ് സ്‌പോണ്‍സര്‍. പിടിഎ പ്രസിഡന്‌റ് സത്താര്‍പോരുവഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷഎ സജിത, പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി,ശ്രീലത,പ്രീതാകുമാരി, പ്രഥമാധ്യാപിക ബിഐ വിദ്യാറാണി,മുന്‍ പ്രഥമാധ്യാപകന്‍ സലിം എന്നിവര്‍ പങ്കെടുത്തു. അധ്യാപകര്‍ക്കുള്ള സ്നേഹാദരവും നടന്നു.

Advertisement