പ്രഥമ പി എസ് ബാനർജി പുരസ്ക്കാരം മണികണ്ഠൻ പെരുമ്പടപ്പിന്

ശാസ്താംകോട്ട: പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ ഓർമ്മയ്ക്കായി കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ബാനർജി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ
പുരസ്ക്കാരത്തിന് മണികണ്ഠൻ പെരുമ്പടപ്പ് അർഹനായി. മലപ്പുറം സ്വദേശിയായ മണികണ്ഠൻ ഗാനരചയിതാവും പിന്നണി ഗായകനുമാണ്.

പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം ബാനർജിയുടെ ഒന്നാം അനുസ്മരണദിനമായ ആഗസ്റ്റ് 6 ന് ഭരണിക്കാവിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ ഇഞ്ചക്കാട് ബാലചന്ദ്രൻ, സജ്ഞയ് പണിക്കർ,പ്രകാശ് കുട്ടൻ, സന്തോഷ് മണപ്പള്ളി,അഭിലാഷ് ആദി, അജിത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement