ശാസ്താംകോട്ട കേന്ദ്രമാക്കി ചൂതാട്ടം നടത്തിവന്ന പത്തംഗ സംഘം പിടിയിൽ

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ടയിൽ ഹോട്ടലില്‍ മുറിയെടുത്ത് ചൂതാട്ടം നടത്തിവന്ന പത്തംഗ സംഘം പിടിയിൽ.ഇവരിൽ നിന്നും 5000 രൂപയും പിടിച്ചെടുത്തു.ഇന്ന്(ചൊവ്വ) രാത്രി 8.30ഓടെ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശാസ്താംകോട്ട പോലീസാണ് റെയ്ഡ് നടത്തിയത്.കുന്നത്തൂർ താലൂക്ക്കാർക്ക് പുറമേ മൺട്രോതുരുത്ത്,
കൊട്ടാരക്കര ഉൾപ്പെടെ കൊല്ലം റൂറൽ പരിധിയിലുള്ള പത്ത് പേരാണ് പിടിയിലായത്.അതിനിടെ റെയ്ഡ് വിവരം ചോർന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.10 ലക്ഷത്തിലധികം രൂപ ചൂതാട്ടക്കാരുടെ കൈവശം ഉണ്ടായിരുന്നതായി സൂചനയുണ്ട്.പോലീസ് എത്തിയപ്പോഴേക്കും പണം മാറ്റുകയായിരുന്നുവത്രേ.
ശാസ്താംകോട്ട കേന്ദ്രീകരിച്ച് ഏറെ നാളായി ചൂതാട്ടം നടന്നു വരുന്നതായാണ് വിവരം.വൻതോതിൽ പണം വച്ചുള്ള ഇടപാടാണ് നടന്നു വന്നിരുന്നത്.പണം കൈമാറ്റം മൊബൈൽ ഫോൺ വഴിയാണ് നടന്നിരുന്നത്.ഇതിനാൽ പിടിക്കപ്പെട്ടാലും നിയമക്കുരുക്കില്ലാതെ ചൂതാട്ട സംഘം വേഗം രക്ഷപ്പെടുകയും ചെയ്യും.

Advertisement