യുക്രൈനിൽനിന്ന് വരുന്നവർക്കും ബന്ധുക്കൾക്കും കൗൺസിലിങ് സൗകര്യം; വിളിക്കാം ദിശയിൽ

Advertisement

തിരുവനന്തപുരം: റഷ്യൻ ആക്രണം എട്ടാം ദിവസവും രൂക്ഷമായി തുടരവെ യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളും വിവരങ്ങളൊന്നുമറിയാതെ നാട്ടിലുള്ള കുടുംബങ്ങളും കടുത്ത സമ്മർദത്തിലാണ് കഴിയുന്നത്.

രക്ഷാക്ഷാദൗത്യത്തിന്റെ ഭാഗമായി തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക സംഘർഷം ലഘൂകരിക്കാൻ കൗൺസിലിങ് സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാർ.

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ഒരുക്കിയ കൗൺസിലിങ് സേവനം ഏറെ പേർക്ക് ഗുണം ചെയ്തിരുന്നു. ഇതേ മാതൃകയിലാണ് യുക്രൈനിൽനിന്നു തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിങ് സൗകര്യമൊരുക്കുന്നത്. ആവശ്യമായവർക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാം.

ഇതോടൊപ്പം, തിരിച്ചെത്തുന്നവർക്കുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കും.വിദഗ്ധ സേവനം ലഭ്യമാക്കാൻ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.

യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. യുക്രൈനിൽനിന്നു മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളജുകളിലെ കൺട്രോൾ റൂമുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കോവിഡ് ഐസിയുവിലും നോൺ കോവിഡ് ഐസിയുവിലും പേ വാർഡുകളിലും ഇവർക്കായി കിടക്കകൾ മാറ്റിവയ്ക്കും.

ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ട്രയേജ് ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും മുന്നറിയിപ്പ് നൽകും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലൻസ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധിക്കും.

മടങ്ങിവരുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർ ചികിത്സ ആവശ്യമായവർക്കും നേരിട്ടെത്തുന്നവർക്കും മെഡിക്കൽ കോളേജുകൾ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.