ആങ്ങളയ്ക്കായി പെങ്ങളെത്തുന്നു

വയനാട്.രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11.45ന് കല്‍പ്പറ്റ കമ്പളക്കാടും, ഉച്ചക്ക് ഒന്നാകാലിന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും, തുടര്‍ന്ന് 2.45ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാഗാന്ധി സംസാരിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മാനന്തവാടിയിൽ റോഡ് ഷോയിൽ പങ്കെടുക്കും . എരുമത്തെരുവ് മുതൽ ഗാന്ധി പാർക്ക് വരെയാണ് റോഡ് ഷോ . സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ ഇന്ന് വയനാട് ജില്ലയുടെ വിവിധ മേഖലകളിൽ വോട്ട് അഭ്യർത്ഥിക്കും. ഇന്ന് വൈകിട്ട് കൽപ്പറ്റ ചുങ്കത്താണ് വിവിധ മുന്നണികളുടെ കൊട്ടിക്കലാശം

Advertisement