ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹുകളിൽ പങ്കെടുത്ത് സ്ഥാനാർത്ഥികൾ

Advertisement


ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹുകളിൽ പങ്കെടുത്ത് സ്ഥാനാർത്ഥികൾ. കണ്ണൂരും കോഴിക്കോടും ഇടത്-വലത് സ്ഥാനാർത്ഥികൾ ഈദ് ഗാഹിൻ്റെ ഭാഗമായി.


പ്രചാരണ തിരക്കുകൾക്കിടയിലും ചെറിയ പെരുന്നാൾ ആശംസകളുമായി ഈദ് ഗാഹുകളിലേക്ക് സ്ഥാനാർത്ഥികളെത്തി. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജനും യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും പങ്കെടുത്തു. കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ എന്നിവരും ചെറിയ പെരുന്നാൾ പ്രാർത്ഥനകളുടെ ഭാഗമായി. കടപ്പുറത്ത് സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഫിലായിരുന്നു ഇരുവരുടേയും സാന്നിധ്യം.


തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്‌കാരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും പങ്കെടുത്തു. തലശേരി സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്‌കാരത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഭാഗമായത്.



പൊന്നാന്നിയിലെ ഇടത് – വലത് സ്ഥാനാർത്ഥികൾ സ്വന്തം നാട്ടിലാണ് പെരുന്നാൾ ആഘോഷിച്ചത്. മലപ്പുറത്തെ ഇടത് സ്ഥാനാർത്ഥി വി വസീഫ് വോട്ടർമാർക്കൊപ്പം പെരുന്നാൾ ആഘോഷിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിൻ്റെ പെരുന്നാൾ ആഘോഷം നാട്ടുകാർക്കൊപ്പമായിരുന്നു.

Advertisement