തൃശ്ശൂരിലെ സിപിഎം അക്കൗണ്ടുകളിൽ 99% വും വെളിപ്പെടുത്താത്തതെന്ന് ഇഡി

Advertisement

കൊച്ചി.തിരഞ്ഞെടുപ്പ് കമ്മീഷന് ഇ.ഡി. നൽകിയ കത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് .തൃശ്ശൂരിലെ സിപിഐഎം അക്കൗണ്ടുകളിൽ 99% വും വെളിപ്പെടുത്താത്തതെന്ന് എന്ന് കത്തിൽ. തൃശ്ശൂരിൽ പാർട്ടിക്ക് 81 അക്കൗണ്ടുകൾ ഉള്ളതായും കത്തിൽ ഇ.ഡി

സിപിഐഎമ്മിന് തൃശൂരിൽ ഉള്ള സ്വത്തുവകകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല എന്ന് ഇ ഡി പറയുന്നു. 90 ൽ അധികം  ഇടങ്ങളിൽ സ്വത്ത് വകകൾ ഉള്ളതായി ഇ.ഡി കത്തിൽ പറയുന്നു. അക്കൗണ്ടുകൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. സി പി ഐ എമ്മിന്റെ വെളിപ്പെടുത്താത്തതായി ഇഡി കണ്ടെത്തിയ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. അസ്വാഭാവിക ഇടപാട് കണ്ടെത്തിയാൽ   ഉടൻ നടപടിക്ക് നീക്കം
ക്രമക്കേട് കണ്ടെത്തിയ ബാങ്കുകൾ ഇവയാണ്
തുമ്പൂർ സർവീസ് സഹകരണ ബാങ്ക്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, മാവേലിക്കര സർവീസ് സഹകരണ ബാങ്ക്, മൂനിലാവ് സർവീസ് സഹകരണ ബാങ്ക്, കണ്ടല സർവീസ് സഹകരണ ബാങ്ക്, പെരുങ്കാവില്ല സർവീസ് സഹകരണ ബാങ്ക്, മൈലപ്ര സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ.  സർവീസ് സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക്, മാരായമുട്ടം സർവീസ് സഹകരണ ബാങ്ക്.

Advertisement