ദൂരദര്‍ശനില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം

Advertisement

ദൂരദര്‍ശനില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് സിനിമയെന്നാണ് വിമര്‍ശനം. നാളെ രാത്രി എട്ടിന് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്റെ അറിയിപ്പ്. കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിപ്പ് നല്‍കിയത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം.

Advertisement