സലൂൺ ഉടമ 2 കുട്ടികളെ കഴുത്തറുത്ത് കൊന്നു

ലഖ്നൗ. ഉത്തർപ്രദേശിൽ ഇരട്ട കൊലപാതകം.ബദൗണിൽ സലൂൺ ഉടമ 2 കുട്ടികളെ കഴുത്തറുത്ത് കൊന്നു. മൊഹമ്മദ് സാജിദ് എന്നയാളാണ്  ആയുഷ് (13), അഹാൻ (6) എന്നിവരെ കൊലപ്പെടുത്തിയത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.
കൊലപാതകിയുടെ അയൽവാസി വിനോദ് താക്കൂറിന്റെ മക്കളെയാണ് ആക്രമിച്ചത്.

തുടർന്നുണ്ടായ പോലീസ് ഏറ്റുമുട്ടലിൽ മൊഹമ്മദ് സാജിദിനെ വധിച്ചു.
സഭവം നടക്കുമ്പോൾ രണ്ട് പ്രതികൾ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട സഹോദരൻ.


രണ്ടാം പ്രതി ജാവേദിനായി അന്വേഷണം പുരോഗമിക്കുന്നു.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

Advertisement