നടുക്കം, ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി സ്ത്രീക്ക് ഗുരുതരപരിക്ക്, വിഡിയോ

തിരുവനന്തപുരം. കെ എസ് ആർ ടി സി ലോ ഫ്ളോർ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി സ്ത്രീക്ക് ഗുരുതരപരിക്ക്.
ബാലരാമപുരത്താണ് സംഭവം.
പരിക്കേറ്റത് ചാവടിനട സ്വദേശിനി ഉഷയ്ക്ക് (53)ആണ്. ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ  പിൻ ചക്രം കാലിൽക്കൂടി കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ ബാലരാമപുരം പോലീസ്  കേസെടുത്തു .

Advertisement