ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 2 മരണം

ഗൂഡല്ലൂര്‍. കാട്ടാന ആക്രമണത്തിൽ 2 മരണം. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിൽ
കർഷകനായ നാഗരാജ്‌ (51)മരിച്ചു. ദേവർശോലയിലെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്(50) മരിച്ചു.

കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആന ആക്രമിക്കുന്നത്. രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേറ്റു. രണ്ടുപേരെയും രക്ഷിക്കാനായില്ല.


Advertisement