ട്രാവൻകൂർ സിമന്റ്സിന്റെ കാക്കനാട്ടെ സ്ഥലം വിൽപന വഴി കമ്പനിക്കു അധികമായി ലഭിക്കുന്നത് ഒരു രൂപ

Advertisement

കൊച്ചി. കേള്‍ക്കുമ്പോള്‍ തമാശപോലെ തോന്നുമെങ്കിലും കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സിന്റെ കാക്കനാട്ടെ സ്ഥലം വിൽപന വഴി കമ്പനിക്കു അധികമായി ലഭിക്കുക ഒരു രൂപമാത്രം . ലേലത്തിൽ പങ്കെടുത്ത ഏകയാൾ ന്യായവിലയേക്കാൾ ഒരു രൂപ മാത്രമാണ് ടെണ്ടർ തുകയായി സമർപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്
കാക്കനാട് വാഴക്കാല ദേശീ യപാത കവലയിലെ 2.79 ഏക്കർ സ്ഥലമാണു വിൽപനയ്ക്കു വച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടക്കം മുടങ്ങിയിരുന്നു.
ഇതേ തുടർന്നാണ് കാക്കനാട്ടെ സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാൻ മന്ത്രി സഭാ യോഗം തീരുമാനിക്കുകയായിരുന്നു. എന്നാൽ 3 തവണ ആഗോള ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ പങ്കെടുക്കാൻ ആരും വന്നില്ല. തുടർന്നാണ് വീണ്ടും ടെണ്ടർ വിളിച്ചത് . ഇതിലേക്ക് ലഭിച്ചതാകട്ടെ ഒരേയൊരു ടെണ്ടർ . ന്യായവിലയെക്കാൾ ഒരു രൂപ മാത്രമാണ് ഈ സ്വകാര്യ കമ്പനി ക്വാട്ട് ചെയ്ത്.. വ്യവസ്ഥ അനുസരിച്ചു ന്യായവിലയിൽ നിന്ന് ഒരു രൂപയെങ്കിലും കൂടുതൽ ക്വോട്ട് ചെയ്താൽ ടെൻഡർ സാധുവാണ്.ഇതോടെ ഇവർക്കായി ടെൻഡർ ഉറപ്പി ക്കാൻ ട്രാവൻകൂർ സിമന്റ്സ് ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.

സ്ഥലത്തിന്റെ ന്യായ വില 21.72 കോടി രൂപയാണ്. ഇതിനേക്കാൾ ഒരു രൂപ മാത്രമാണ് അധികം ലഭിക്കുക. 40 കോടി രൂപയെങ്കിലും ലഭി ക്കുമെന്ന പ്രതീക്ഷയിലാണു സ്ഥലം വിൽപനയ്ക്ക് ട്രാവൻകൂർ സിമന്റ്സ് മുന്നിട്ടിറങ്ങിയത്. സ്ഥലത്തിന്റെ പാട്ടത്തുക, വിരമിച്ച ജീവനക്കാരുടെ നൽകാനുള്ള ആനുകൂല്യങ്ങൾ, അസംസ്കൃത വസ്തുക്കൾ വാങ്ങിയതിന്റെ കുടിശിക എന്നിവയടക്കം 30 കോടിയോളം രൂപ കമ്പനിക്കു നിലവിൽ ബാധ്യതയുണ്ട്.

Advertisement