കച്ചേരിപ്പടിയിൽ കുത്തേറ്റ യുവാവ് മരിച്ചു

കൊച്ചി.പള്ളുരുത്തി കച്ചേരിപ്പടിയിൽ കുത്തേറ്റ യുവാവ് മരിച്ചു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ കരീമിൻ്റെ മകൻ ലാൽജു (40) ആണ് മരണപ്പെട്ടത്. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകിട്ട് 8 മണിയോടെയാണ് സംഭവം. മരണപ്പെട്ട ലാൽജു 2021- ൽ നടന്ന കൊലപാതക കേസിൽ പ്രതിയാണ്. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Advertisement