ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ ഈ മലയാളിയോ

തിരുവനന്തപുരം. ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണെന്ന് സൂചന.
പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിൽ

സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി. 1999-ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇന്ന് പ്രധാനമന്ത്രി വിഎസ്എസ് സി യിൽ നടക്കുന്ന പരിപാടിയിൽ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Advertisement