ഹയർസെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതോടെ പാതിവഴിയിൽ കുടുങ്ങി മുന്നൂറിലേറെ അധ്യാപകർ

Advertisement

കൊച്ചി. ഹയർസെക്കണ്ടറി അധ്യാപകരുടെ സ്ഥല ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതോടെ പാതിവഴിയിൽ കുടുങ്ങി മുന്നൂറിലേറെ അധ്യാപകർ. മാർച്ച് ഒന്നിന് വാർഷിക പരീക്ഷ തുടങ്ങുന്നതിനാൽ സ്ഥലമാറ്റം ലഭിച്ച ഉടനെ ജോലി ചെയ്യുന്ന സ്കൂളുകളിൽ നിന്ന് വിടുതൽ വാങ്ങിയ അധ്യാപകരാണ് അധ്യാപകരാണ് ഉത്തരവ് റദ്ദായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്

ഈ മാസം പതിനാറിനാണ് ഹയർസെക്കണ്ടറി അധ്യാപകരുടെ സ്ഥലമാറ്റ ഉത്തരവ് സർക്കാർ നൽകുന്നത്.ഔട്ട് സ്റ്റേഷൻ വെയിറ്റേജിൽ മാനദണ്ഡങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി നിലനിൽക്കെ അധ്യയനവർഷം അവസാനിക്കുന്ന സമയത്തുള്ള സ്ഥലമാറ്റം ചോദ്യം ചെയ്ത് അധ്യാപകർ പരാതിയിലാണ് ഈ മാസം 22ന് സ്ഥലമാറ്റം സ്റ്റേ ചെയ്തുള്ള ഉത്തരവ് ട്രൈബ്യൂണലിൽ നിന്നുണ്ടാകുന്നത്.അതെസമയം സ്ഥല മാറ്റം ഉത്തരവ് വന്നെയുടെനെ നിലവൽ ജോലി ചെയ്യുന്ന സ്കൂളുകളിൽ നിന്ന് വിടുതൽ വാങ്ങിയ അധ്യാപകരാണ് ഇപ്പോൾ പെരുവഴിലായിരിക്കുന്നത്.കോടതി അലക്ഷ്യമാകുമെന്നതിനാൽ സ്ഥമാറ്റം ലഭിച്ച സ്കുളുകളിൽ ചേരാനാവില്ല.
സർവീസ് ബ്രേക്ക് ഉൾപ്പെടെയുള്ള ആശങ്ക ഉയർന്നതോടെ അധ്യാപകരോട് ഹയർസെക്കണ്ടറി ഡയറക്ടേറേറ്റിൽ റിപ്പോർട്ട് ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്

Advertisement