തിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ലാസുകാരി പെണ്‍കുട്ടിയെ കണ്ടെത്തി

തിരുവല്ല കാവുംഭാഗത്തുനിന്ന് കാണാതായ ഒന്‍പതാംക്ലാസുകാരി തിരികെയെത്തി. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങിയ തൃശൂര്‍ സ്വദേശികളായ യുവാക്കളെ പൊലീസ് പിടികൂടി. അതില്‍, അജിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പൊലീസ് പറയുന്നു. 
ഇന്നലെ പെണ്‍കുട്ടിയുടെയും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. തിരുവല്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കാവുംഭാഗം സ്വദേശി നിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഏറെ വൈകിയും കാണാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി സംസാരിക്കുന്നതും അവര്‍ക്കൊപ്പം പെണ്‍കുട്ടി ബസില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.

Advertisement