പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത

Advertisement

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുബം. നെടുമങ്ങാട് വിനോദ് നഗറില്‍ ജയപ്രകാശ്- ഷീബ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ് ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുമ്പ് സിദ്ധാര്‍ത്ഥിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് കുടുബം ആരോപിക്കുന്നു

നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഈമാസം 15 ന് വയനാട്ടില്‍ നിന്ന് വണ്ടി കയറിയതാണ് സിദ്ധാര്‍ത്ഥ്. പതിനാറിന് പുലര്‍ച്ചെ വിളിച്ചപ്പോള്‍ എറണാകുളത്ത് ഇറങ്ങി കോളേജിലേക്ക് മടങ്ങിയെന്ന് മറുപടി. പതിനെട്ടിന് ഉച്ചയോടെ നെടുമങ്ങാട് വിനോദ് നഗറിലെ വീട്ടിലേക്ക് മരണ വാര്‍ത്ത എത്തി. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ഷീബ

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞതായി പിതാവ് ജയപ്രകാശും പറയുന്നു

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്

Advertisement