കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു

തിരുവനന്തപുരം. കല്ലറയിൽ കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. സ്വദേശി സതിരാജിന്റെ മകൻ ആദിത്യനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത് . തുണിയലക്കാനായി അമ്മയും മകനും കുളത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. നിലവിൽ മ്യതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement