നരേന്ദ്ര മോദി 27ന് വീണ്ടും കേരളത്തിൽ

Advertisement

കേരള പദയാത്രാ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 27ന് പ്രധാന മന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തും. നിരന്തരമുള്ള സന്ദർശനം മോദി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമന്ന അഭ്യൂഹങ്ങളും കൂട്ടുന്നുണ്ട്.
ജനുവരി മൂന്നിന് തൃശൂരിൽ മഹിളാ സംഗമം,16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികൾ. മൂന്നാം വരവ് ഇനി 27ന് തിരുവനന്തപുരത്ത്. കേരള ബിജെപി മോദിയിൽ സകലപ്രതീക്ഷകളും അർപ്പിക്കുമ്പോഴാണ് വീണ്ടും വീണ്ടുമുള്ള വരവ്. തലസ്ഥാനത്ത് റോഡ് ഷോ അടക്കമുള്ള വലിയ പ്രചാരണപരിപാടികൾക്കാണ് പാർട്ടി ആലോചന.

Advertisement