കൊട്ടിയൂർ പന്ന്യാമലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

Advertisement

കണ്ണൂർ. കൊട്ടിയൂർ പന്ന്യാമലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കൃഷിയിടത്തിലെ കമ്പിവേലിയിൽ കാല് കുടുങ്ങിയ നിലയിലായിരുന്നു കടുവ. പൂർണ ആരോഗ്യമില്ലാത്തതിനാൽ കടുവയെ ഉടൻ വനത്തിലേക്ക് ഇറക്കിവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു

വയനാട്ടിൽ ആളെക്കൊല്ലി ആനയാണെങ്കിൽ ഏറെ ദൂരെയല്ലാത്ത കൊട്ടിയൂരിൽ കാടിറങ്ങിയത് കടുവ.
രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയാണ്‌ കടുവയെ ആദ്യം കണ്ടത്

വലതുകാൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു. വയനാട്ടിൽ നിന്ന് എത്തിയ വെറ്റിനറി ഡോക്ടേഴ്സിന്റെ സംഘം 11 മണിയോടെ മയക്കുവെടിവെച്ചു. 30 മിനുട്ടിന് ശേഷം വാഹനത്തിൽ സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റി

വന്യമൃഗങ്ങൾ സ്ഥിരവായി പന്യാമലയിലെ ജനവാസ മേഖലയിലെത്താറുണ്ട്. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ഭീതിയൊഴിഞ്ഞിട്ടില്ല

ഉടൻ വനത്തിലേക്ക് ഇറക്കിവിടേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ തീരുമാനം. കടുവയുടെ ആരോഗ്യനില സംബന്ധിച്ച് വെറ്റിനറി ഡോക്ടേഴ്സിന്റെ റിപ്പോർട്ട് ലഭിച്ചാൽ വനംവകുപ്പ് അന്തിമ തീരുമാനം എടുക്കും

Advertisement