കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂല സാഹചര്യം രൂപപ്പെടണം – കേന്ദ്ര സഹമന്ത്രി

തൃശ്ശൂർ :ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ സാഹചര്യം കേരളത്തിൽ രൂപപ്പെടണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വിദേശകാര്യ സഹമന്ത്രി ഡോക്ടർ രാജ്കുമാർ രഞ്ജൻ സിംഗ് .തൃശ്ശൂർ ശ്രീശങ്കര ഹാളിൽ നടന്ന ദേശീയ അധ്യാപക പരിഷത്ത് 45-മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം താറുമാറായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വിദേശരാജ്യങ്ങളിലേക്കാണ് കുട്ടികൾ കൂടുതൽ ചേരുന്നത് .കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥികൾ ചേരാതെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു സമയബന്ധിതമായി കോഴ്സുകൾ പൂർത്തിയാകുന്നില്ല .ക്യാമ്പസുകളിലെ ലഹരി ഉപയോഗവും അക്രമവും വർദ്ധിക്കുന്നു. വിജയിക്കാത്തവർ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നതും മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസുകളും സർട്ടിഫിക്കറ്റുകളും റോഡ് അരികിൽ നിന്ന് കണ്ടെടുക്കുന്നതെല്ലാം കേരളത്തിൻറെ വിദ്യാഭ്യാസ നിലവാര തകർച്ചയാണ് സൂചിപ്പിക്കുന്നത്.കേരളത്തിലെ യുവാക്കളുടെ കർമ്മശേഷി നമ്മുടെ നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല.ഇത് നാടിൻറെ പുരോഗതിക്ക് തടസ്സം ആകുന്നു.സമഗ്ര വികാസം സാധിപ്പിക്കുന്ന സ്കിൽ ഡെവലപ്മെൻറ് , തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി നിരവധി പദ്ധതികൾ അടങ്ങുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ വിദ്യാഭ്യാസ രംഗത്ത് കേരളം മുഖ്യധാരയിൽ നിന്ന് മാറ്റപ്പെടുന്നു എന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് അഖില ഭാരതീയ രാഷ്ട്രീയ മഹാസംഘ് ദേശീയ സഹ സംഘടന സെക്രട്ടറി ജി ലക്ഷ്മൺ പറഞ്ഞു.സംസ്ഥാന അധ്യക്ഷൻ പി എസ് ഗോപകുമാർ അധ്യക്ഷനായി .അഖില ഭാരതീയ രാഷ്ട്രീയ മഹാസംഘ് ദേശീയ ജനറൽ സെക്രട്ടറി ശിവാനന്ദ സിന്തങ്കര ,ദേശീയ ശിക്ഷാ സംസ്കൃതി ഉദ്ധന്യാസ് സഹസംയോജകൻ എ വിനോദ് ,തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ വിനോദ് പൊള്ളാച്ചേരി ,ഫെറ്റോ സംസ്ഥാന പ്രസിഡൻറ് എസ് കെ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റ് പിഎസ് ഗോപകുമാര്‍, സെക്രട്ടറി ടി അനൂപ് കുമാര്‍, ട്രഷറര്‍ കെ കെ ഗിരീഷ്

യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ദേശീയതയ്ക്ക് വിരുദ്ധമായ നിലപാടുകളാണ് കേരളസർക്കാർ സ്വീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാതെ വിദ്യാഭ്യാസമേഖലയെ സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സമിതിഅംഗങ്ങളായ പി വെങ്കപ്പ ഷെട്ടി ,എസ് ശ്യാംലാൽ ജി എസ് ബൈജു ,ജെ രാജേന്ദ്രൻ ,വി കെ ഷാജി, രാജേഷ് തെരൂർ എന്നിവർക്ക് യാത്രയയപ്പ് നൽകി.സംസ്ഥാന സെക്രട്ടറിയായ ശ്രീനി, ടി ജെ ഹരികുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവർത്തക സുജയ പാർവതി ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സ്മിത അധ്യക്ഷത വഹിച്ചു .സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി, സംസ്ഥാന സെക്രട്ടറി കെ വി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

 വൈകിട്ട് നടന്ന സമാപന സമ്മേളനം ആർഎസ്എസ് സഹപ്രാന്ത പ്രചാരക് അനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ആർഎസ്എസ് പ്രാന്തകാര്യകാര്യ സദസ്യൻ എൻ കെ ബാലകൃഷ്ണൻ അധ്യക്ഷനായി .വിദ്യാഭ്യാസ മേഖലയിലെ പ്രധാന വിഷയങ്ങളെ അധികരിച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചു.അടുത്ത പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദക്ഷിണ മേഖല സെക്രട്ടറി ജെ രാജേന്ദ്രക്കുറുപ്പ് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടന്ന പ്രകടനത്തോടെ ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമായി
Advertisement