വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 08 വ്യാഴം

BREAKING NEWS

👉കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലി സമരം രാവിലെ 10.30 ന് ജന്ദർമന്ദറിലേക്ക് മാർച്ച്

👉പാകിസ്ഥാനിൽ വോട്ടെടുപ്പ് തുടങ്ങി.ഇൻ്റർനെറ്റ്കൾക്ക് നിരോധനം. ഫലം അർദ്ധരാത്രിയോടെ

👉പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധവുമായി ഇടുക്കി വണ്ടിപ്പെരിയാറിൽ 80കാരിയായ വയോധിക റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി.

🌴കേരളീയം🌴

🙏മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ മാസപ്പടി കേസില്‍ അന്വേഷണം വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കെഎസ്ഐഡിസിയില്‍ പരിശോധന നടത്തി.

🙏കിഫ്ബി മസാല ബോണ്ട് കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസകിനോടു മൊഴി നല്‍കാന്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്.

🙏കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.

🙏മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ഡല്‍ഹിയില്‍ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം വീഴ്ചകള്‍ മറക്കാന്‍ പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കിയുള്ള പ്രഹസനമാണത്.

🙏സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

🙏റെയില്‍വേ പോലീസ് കഞ്ചാവുമായി പിടികൂടി എക്സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (22), തട്ടമല സ്വദേശി യാസീന്‍ (21) എന്നിവരാണു മുങ്ങിയത്.

🙏തൃശൂര്‍ റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി റൂറല്‍ എസ്പി നവനീത് ശര്‍മയുടെ ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാര്‍ശ ഇല്ലാതെ മെഡിക്കല്‍ അവധി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.

🇦🇽 ദേശീയം 🇦🇺

🙏കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്. ജന്തര്‍ മന്ദറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസംഗിക്കും. തമിഴ്നാട് സര്‍ക്കാരും ഇന്നു കേന്ദ്രത്തിനെതിരേ സമരം നടത്തുന്നുണ്ട്. ഇന്നലെ കര്‍ണാടക സര്‍ക്കാരും സമരം നടത്തിയിരുന്നു.

🙏എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കുന്നുണ്ടെന്നും ‘ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം’ എന്ന വാദവുമായി സമരത്തിനിറങ്ങുന്നതു ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍.

🙏കേരള സര്‍ക്കാരിന്റെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ചത്.

🙏കേന്ദ്ര സര്‍ക്കാരിനെതിരേ തമിഴ്നാട്ടിലെ ഭരണ മുന്നണിയായ ഡിഎംകെ സഖ്യവും ഇന്നു ഡല്‍ഹിയില്‍ പ്രതിഷേധ സമരം നടത്തും. പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്നുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചാകും പ്രതിഷേധം. എട്ടു ജില്ലകളിലെ പ്രളയക്കെടുത്തിയില്‍ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും അവഗണിച്ചതിനെതിരേയാണ് പ്രതിഷേധം.

🙏ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. ഷഹീദ് ഗഞ്ചിലെ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അമൃത്പാല്‍ സിങ്ങ് ആണു കൊല്ലപ്പെട്ടത്.

🙏പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടിരൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ഖുശ്ദീപ് ബന്‍സാലും സഹോദരനുമാണ് ആസാം, ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

🙏മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 2000
പേര്‍ക്കു ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപ്രഭാഷണ
ചടങ്ങിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി രണ്ട് കരാറുകളാണ് ഉള്ളത്.

🏏 കായികം🏏

🙏ഐ.സി.സി.യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.

🙏കാറപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങാണ് പന്ത് ഐ.പി.എല്ലിലേക്ക തിരിച്ചു വരുന്നുവെന്ന ശുഭദായകമായ വാര്‍ത്ത പങ്കുവെച്ചത്.

🙏എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇറാനെ തകര്‍ത്ത ആതിഥേയരായ ഖത്തര്‍ ഫൈനലില്‍. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഖത്തറിന്റെ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ തകര്‍ത്ത ജോര്‍ദാനാണ് ഫൈനലില്‍ ഖത്തറിന്റെ എതിരാളികള്‍

Advertisement