നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത കോടതിയില്‍

Advertisement

നടിയെ ആക്രമിച്ച കേസില്‍ കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നല്‍കിയിരുന്നു. വിചാരണ കോടതി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകര്‍പ്പ് കൈമാറിയില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
തന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം നടത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹര്‍ജിക്കാരിയായ അതിജീവിതയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീര്‍ത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റഎ ഹാഷ് വാല്യു മാറി എന്ന ഫോറന്‍സിക് കണ്ടെത്തലിന് പിറകെയാണ് നടി കോടതിയെ നേരത്തെ സമീപിച്ചത്.

Advertisement