സി സി മുകുന്ദൻ എം എൽ എയുടെ പി എയെ സി പി ഐയിൽ നിന്ന് പുറത്താക്കി

Advertisement

തൃശൂര്‍.സി.സി. മുകുന്ദൻ എംഎൽഎയുടെ പി.എയെ സിപിഐയിൽ നിന്ന് പുറത്താക്കി. പി.എ. ആയ അസ്ഹർ മജീദിനെയാണ് സിപിഐ യിൽ നിന്ന് പുറത്താക്കിയക്ക്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി.സിപിഐയുടെ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സ്‍പെൻഡ് ചെയ്തിരുന്നു

ഇയാളോട് സി.സി. മുകുന്ദൻ എംഎൽഎ യുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഇന്ന് ചേർന്ന യോഗത്തിൽ വച്ച് അസ്ഹർ മജീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു

Advertisement