ഹൈക്കോടതി മാറുന്നത് ആര്‍ക്കുവേണ്ടി,വിവാദം

Advertisement

കൊച്ചി. ഹൈക്കോടതി മാറ്റത്തെ എതിര്‍ത്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ .
സർക്കാരിൻ്റേത് ഏകപക്ഷീ തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായ് ഫേസ് ബുക്ക് പോസ്റ്റിലാണ് ഗുരുതരമായ വിയോജിപ്പും ആക്ഷേപവും വ്യക്തമാക്കുന്നത്.

ചീഫ് ജസ്റ്റിസോ ഫുൾ കോടതിയോ സർക്കാരിൻ്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യശ്വന്ത് ഷേണായ് പറയുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈക്കോടതി കെട്ടിടങ്ങളിലൊന്നാണ് കേരളത്തിലേത്

പുതിയ നിർദ്ദേശത്തിന് 500-1000 കോടിയിൽ കുറയാത്ത ചിലവ് വരും. അഭിഭാഷകരിൽ നിന്ന് പിരിച്ചെടുത്ത ബാർ കൗൺസിൽ ഓഫ് കേരളയ്ക്ക് നൽകാനുള്ള പണം പോലും സർക്കാരിൻ്റെ പക്കലില്ല. ജുഡീഷ്യല്‍ സിറ്റിക്ക് പകരം വിവിധ കോടതികള്‍ നവീകരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് . കോടതി മാറ്റത്തിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യം.
മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തീരുമാനിച്ചാലും ഹൈക്കോടതി എങ്ങോട്ടും മാറുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നീക്കത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

Advertisement