പിഞ്ചുകുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി

പിഞ്ചുകുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തോപ്രാംകുടിയില്‍ ആണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയം. സ്‌കൂള്‍സിറ്റി പുത്തന്‍പുരക്കല്‍ ഡീനു ലൂയിസ്(35) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഡീനുവിനെ തൂങ്ങിയ നിലയിലും കുഞ്ഞിനെ തൊട്ടിലില്‍ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡീനുവിന്റെ ഭര്‍ത്താവ് ജസ്റ്റിന്‍ അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം യുവതി മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു.

Advertisement