തോൽപ്പെട്ടിയിൽ കാട്ടാന
ആക്രമണത്തിൽ ഒരാൾ മരിച്ചു.

Advertisement

വയനാട്. തോൽപ്പെട്ടിയിൽ കാട്ടാന
ആക്രമണത്തിൽ ഒരാൾ മരിച്ചു.
നരിക്കല്ലി സ്വദേശി ലക്ഷ്മണൻ ആണ് മരിച്ചത്. നരിക്കല്ലിലെ കാപ്പിത്തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്


നരിക്കല്ലിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്നു ലക്ഷ്മണൻ. കഴിഞ്ഞദിവസം മുതൽ ഇദ്ദേഹത്തെ കാണാതായി. തുടർന്ന് ജോലിക്കാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ നിലയിലായിരുന്നു കാപ്പിത്തോട്ടത്തിൽ മൃതദേഹം . സമീപത്ത് കാട്ടാനയുടെ കാൽപ്പാടുകൾ അടക്കം കണ്ടെത്തി.

ബൈറ്റ് നാട്ടുകാർ.
ഈ എസ്റ്റേറ്റിന്റെ അര കിലോമീറ്റർ അകലെയാണ് വനമേഖല. ഇവിടെ നിന്നുമാണ് കാട്ടാനകൾ തോട്ടത്തിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്. വണമുകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ 16 കാരനും കാട്ടാന ആക്രമണത്തിൽ
പരിക്കേറ്റിരുന്നു.

Advertisement