കരടിയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉള്ള ദൗത്യം ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു

Advertisement

വയനാട്. വെള്ളമുണ്ടയിൽ കരടിയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉള്ള ദൗത്യം ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു. ഇന്നലെ രാത്രി കക്കടവ് മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്ന ഉണ്ടായിരുന്നു. രാത്രി ചേര്യംകൊല്ലി ചാമുണ്ടി ഭാഗത്തേക്ക് കരടി നീങ്ങിയതായി പറയുന്നുണ്ട്. കുറുവ ദ്വീപിനടുത്തുള്ള വനപ്രദേശത്തുനിന്നും ആണ് രണ്ടുദിവസം മുമ്പ് കരടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മാനന്തവാടി നഗരസഭ , എടവക പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കരടിയുടെ സാന്നിധ്യം പുറത്തുവന്നിരുന്നു. ഇതിനുശേഷമാണ് വെള്ളമുണ്ട പഞ്ചായത്തിലേക്ക് കടന്നത്. കരിങ്ങാരി കക്കടവ് വയലിൽ കരടിയെ കണ്ടെങ്കിലും മയക്കുവെടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടി പനമരം പഞ്ചായത്തിൽ എത്തി. ചേരിയം കൊല്ലിയിലും കാരക്കാമലയിലും അർധരാത്രി കരടിയെ കണ്ടു. കാരയ്ക്കാമല മാങ്കാണി തറവാട്ടിലെത്തിയ കരടി പഞ്ചസാര പാത്രം എടുത്തു കൊണ്ടുപോയി എന്നും പറയുന്നു.

Advertisement