യുവതിയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ

Advertisement

കോഴിക്കോട്. നടക്കാവിൽ യുവതിയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി പ്രസൂൺ ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ബിലാത്തിക്കുളം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കുട്ടിയെ സ്കൂളിലാക്കി മടങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി ബലമായി മാല കവർന്ന് രക്ഷപെടുകയായിരുന്നു. മൂന്ന് പവൻ്റെ സ്വർണമാലയാണ് പ്രതി കൈക്കലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നടക്കാവ് പോലീസിന്റെ പിടിയിലായത്.

Advertisement