അടൂരില്‍ വാഹനാപകടങ്ങള്‍…. ഒരാള്‍ മരിച്ചു

Advertisement

അടൂരില്‍ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. കായംകുളം-അടൂര്‍ റോഡില്‍ ടിപ്പര്‍ ലോറി തട്ടി സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്തിരുന്ന പന്നിവിഴ സ്വദേശിനി ഗീതയാണ് മരിച്ചത്. ടിപ്പര്‍ ഗീതയുടെ ശരീരത്തിലൂടെ കയറിറങ്ങി. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ജലജയ്ക്ക് സാരമായി പരിക്കേറ്റു.
അടൂര്‍-പത്തനാപുരം റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. പെട്ടെന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില് മറ്റൊരു ലോറിയും കെഎസ്ആര്‍ടിസി ബസും ഇടിച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. അടൂര്‍ സ്വദേശി അജിയുടെ കാലൊടിഞ്ഞു. കാല് സീറ്റിനടിയില്‍ കുടുങ്ങിയ അജിയെ ഫയര്‍ ഫോഴ്‌സ് എത്തി കമ്പികള്‍ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്.

Advertisement