വാർത്താ നോട്ടം

Advertisement

2024 ജനുവരി 10 ബുധൻ

BREAKING NEWS

👉യു പിയിലെ അമോറയിൽ ഒരു കുടുംബത്തിലെ 5 കുട്ടികൾ അടക്കം 7 പേർ മരിച്ച നിലയിൽ

👉 വഞ്ചിയൂര്‍ കോടതി 22 വരെ റിമാന്‍ഡു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ഇന്ന് ജാമ്യാപേക്ഷ നൽകും

👉യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയറ്റ് മാർച്ച്

👉യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തും

👉തമിഴ്നാട് എ ജി ഷൺമുഖ സുന്ദരം രാജി വെച്ചു.

👉നെടുമ്പാശ്ശേരി അത്താണിയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു.

🌴കേരളീയം 🌴

🙏സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തന്നെയാണ് ആദ്യം അറസ്റ്റു ചെയ്യേണ്ടതെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസിനെ ഉപയോഗിച്ചു പിണറായി സര്‍ക്കാര്‍ ഭരണകൂട ഭീകരത നടപ്പാക്കുകയാണ്.

🙏ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി നടക്കും. ഇതിനു മുന്നൊരുക്കമായി 12 ന് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ നടത്തും. 23 ന് തിരുവനന്തപുരത്ത് സമാപിക്കും.

🙏തിരുവനന്തപുരത്ത് ഈ മാസം 15 മുതല്‍ ഫെബ്രുവരി 15 വരെ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയോടനുബന്ധിച്ച് ഒരു മാസം ചൂര്‍ണ ചന്ദ്രനേയും ചൊവ്വയേയും അടുത്തു കാണാം. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറമിന്റെ മ്യൂസിയം ഓഫ് ദ മൂണ്‍, ദ മാര്‍സ് എന്നീ ഇന്‍സ്റ്റലേഷനുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

🙏ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് പൊലീസ് എസ്ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ 12 ന് ഹാജരാകണമെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

🙏സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ബിഷപ്പുമാരുടെ സിനഡ് രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. ഇന്നു പ്രഖ്യാപനമുണ്ടാകും. പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാടിന്റെ പേരാണു മുന്‍നിരയിലുണ്ടായിരുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

🙏കുതിരാനില്‍ പാലക്കാടുനിന്നു തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കം നാലു മാസത്തേക്ക് അടച്ചു. തുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ നടത്താനാണ് അടച്ചത്. ഇതോടെ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ മാത്രമാകും ഇനി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടുക.

🙏ഡോ. വന്ദനദാസ് കൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

🙏തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ ഭാഗമായ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ കെട്ടിടമായ നയാഗ്ര ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആധുനിക ഓഫീസ് സമുച്ചയം. ലോകോത്തര ഐറ്റി കമ്പനികള്‍ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ.

🙏സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര രോഗമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുഷുമ്നാ നാഡിയില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്. കഴുത്തും നടുവും രോഗബാധിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യ ഹര്‍ജിക്കു സഹായകമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.

🙏മുല്ലപ്പെരിയാല്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കു കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

🙏കൊല്ലം ചക്കുവള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പ്രകാശ് ജനാര്‍ദനക്കുറുപ്പിന്റെ വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളില്‍ ആറെണ്ണമാണ് പൊട്ടിത്തെറിച്ചത്.

🙏ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വെ ട്രാക്കില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ച ഇരുവരും പുരുഷന്മാരായ അതിഥി തൊഴിലാളികളാണ്.

🇳🇪 ദേശീയം 🇳🇪

🙏ലക്ഷദ്വീപില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിറകേ വമ്പന്‍ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പുതിയ വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

🙏തമിഴ്‌നാട്ടില്‍ മൂന്ന് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുറത്തിറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ ആര്‍എന്‍ രവി പിന്‍വലിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വിജ്ഞാപനം പിന്‍വലിച്ചത്.

🙏മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ബ്രിഗേഡിയര്‍ എജെഎസ് ഭെല്‍ അന്തരിച്ചു. 1962, 1965, 1971 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കായി യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ചൈനയുമായുളള 1962 ലെ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനിടെ യുദ്ധത്തടവുകാരനായി പിടിയിലായി ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.

🙏രാഹുല്‍ ഗാന്ധി മോദിക്കു തുല്യനാവില്ലെന്ന പരാമര്‍ശം നടത്തിയതിന് കാര്‍ത്തി ചിദംബരത്തിന് കാരണംകാണിക്കല്‍ നോട്ടീസ്. തമിഴ്നാട് പിസിസി അച്ചടക്കസമിതിയാണു നോട്ടീസ് നല്‍കിയത്.

🙏142 കാറുകള്‍ ഇറക്കുമതി ചെയ്തതിന് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയെക്കൊണ്ട് 328 കോടി രൂപ പിഴയടപ്പിച്ചു. പലിശയും 15 ശതമാനം ഡിഫറന്‍ഷ്യല്‍ ഡ്യൂട്ടിയും ഉള്‍പ്പെടെയാണ് ഇത്രയും ഭീമമായ തുക കെട്ടിവെച്ചത്. പ്രമുഖ ലേല കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങിയ 138 വിന്റേജ് കാറുകളുടെയും നാല് ആര്‍ ആന്‍ഡ് ഡി വാഹനങ്ങളുടെയും ഇറക്കുമതിക്കാണ് ഇത്രയും തുക അടപ്പിച്ചത്.

🇦🇺 അന്തർദേശീയം 🇦🇽

🙏പാക്കിസ്ഥാനില്‍ മുന്‍ പാക് പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫിനും ഇമ്രാന്‍ ഖാനും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ആജീവനാന്തമല്ലെന്നും അഞ്ചു വര്‍ഷത്തേക്കാണെന്നും പാക്കിസ്ഥാന്‍ സുപ്രീം കോടതി. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് ഖാസി ഫയെസ് ഇസ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഇങ്ങനെ വിധിച്ചത്.

🙏കുവൈറ്റില്‍ പുതുവര്‍ഷത്തിലെ ആദ്യ അഞ്ച് ദിവസം നടത്തിയ സുരക്ഷാ പരിശോധനകളില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം 31,42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതില്‍ 17,701 സ്ത്രീകളും ഉള്‍പ്പെടുന്നു.

🏏കായികം🏏

🙏ഓസ്ട്രേലിയക്കെതി
രായ ടി20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍. മൂന്നാമത്തെ കളിയില്‍ 7 വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യക്ക് 2-1 ന് പരമ്പര നഷ്ടമായത്. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിയിരിക്കേ മറികടക്കുകയായിരുന്നു.

Advertisement