മുമ്പ് 2 ഗ്രൂപ്പുണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി; കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എം സുധീരൻ

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ. കെപിസിസി യോഗത്തിലാണ് സുധീരന്റെ വിമർശനം. കെപിസിസി നേതൃത്വം പരാജയമാണ്. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്ക് വേണ്ടിയല്ല, അവരവർക്ക് വേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകളില്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി മാറിയെന്നും സുധീരൻ ആരോപിച്ചു.
2016ലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും സുധീരൻ യോഗത്തിൽ വിവരിച്ചു. സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരൻ യോഗത്തിൽ വായിച്ചു. സ്ഥാനാർഥി നിർണയമാണ് പരാജയത്തിന് കാരണം. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.

Advertisement