കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്ന്,ദീപാദാസ് മുന്‍ഷി പങ്കെടുക്കും

Advertisement

തിരുവനന്തപുരം .
കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ രാവിലെ 10ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും. ഒപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, സംസ്ഥാനത്ത് നിന്നുള്ള എഐസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോൺഗ്രസിന്റെ തുടർ സമരപരിപാടികൾ ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും. പ്രതിപക്ഷ നേതാവും എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഡിജിപി ഓഫീസ് മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും, ഗ്രനേഡും ജലപീരങ്കിയും ഉൾപ്പെടെ പ്രയോഗിച്ച സംഭവവും യോഗത്തിൽ ചർച്ചയാകും.

Advertisement