പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു

Advertisement

വയനാട് ബത്തേരിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയുടെ ആക്രമണം ഉണ്ടായ തൊഴുത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 
തുടർന്ന് വനം വകുപ്പും നാട്ടുകാരും പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. ഇന്നലെ രാത്രി ഇതേ തൊഴുത്തിൽ വീണ്ടും എത്തിയ കടുവയുടെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞതോടെയാണ് കൂട് സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചത്.

Advertisement