നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറി

Advertisement

കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറി. ഇന്നു പുലര്‍ച്ചെ 2.45ഓടെ കൂളിമാട് എം.ആര്‍.പി.എല്‍ പമ്ബിലാണ് അപകടം.

പമ്ബിലെ ജീവനക്കാരന്‍ സൂരജിന് അപകടത്തില്‍ പരിക്കേറ്റു. കാലിനാണ് സാരമായ പരിക്ക്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ബസ് പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഇന്ധനം നിറയ്ക്കുന്ന മെഷീന്‍ പൂര്‍ണമായി തകര്‍ന്നു.

സംഭവസമയത്ത് ബസില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കി തിരികെ മാവൂര്‍ ഭാഗത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. വന്‍ ദുരന്തം ഒഴിവായത് ആശ്വാസകരമാണ്. മാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement