വാർത്താനോട്ടം

Advertisement

2023 ഡിസംബർ 24 ഞായർ

BREAKING NEWS

👉നിർണ്ണായക ഇടത് മുന്നണി യോഗം ഇന്ന്, പുതിയ രണ്ട് മന്ത്രിമാരുടെ സത്യപ്രതിഞ്ജാ തീയതി തീരുമാനിച്ചേക്കും.

👉 ക്രിസ്മസ് പ്രമാണിച്ച് നാളെ ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് സ്‌പെഷ്യൽ വന്ദേഭാരത് സർവീസ്

👉പുലർച്ചെ 4.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30ന് കോഴിക്കോട് എത്തുന്ന നിലയിലാണ് സമയക്രമം.

👉 ഡിജിപി ഓഫീസ് മാർച്ചിലെ പോലീസ് കേസ് മുൻകൂർ ജാമ്യം എടുക്കില്ലെന്നും, ജയിലിൽ പോകാൻ തയ്യാറെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉പൂഞ്ചിലെ സൈനീക വാഹനങ്ങൾക്കെതിരായ ആക്രമണം; ഭീകരവാദികൾക്കായി തിരച്ചിൽ തുടരുന്നു.

🌴കേരളീയം🌴

🙏കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ പണം ലഭിച്ചേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 36 ദിവസം നീണ്ട നവകേരളസദസിന്റെ വട്ടിയൂര്‍ക്കാവില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🙏ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ തൃശൂരിലെ ഒല്ലൂരില്‍നിന്നു പിടികൂടി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു കഴിഞ്ഞ ദിവസം പിഴ ഈടാക്കിയതിന്റെ വൈരാഗ്യത്തോടെയാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തതെന്നു പോലീസ് പറഞ്ഞു.

🙏അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനകത്തു കരിങ്കൊടി പ്രതിഷേധവുമായി ആര്‍വൈഎഫ് സംസ്ഥാന ഭാരവാഹികള്‍. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും കാടത്തവുമാണെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

🙏ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പോലീസിനെക്കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ച സ്ഥിതിയാണിത്.

🙏തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ്.

🙏പോലീസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സുഖമില്ലാത്ത സുധാകരന്‍ കല്ലേറിനും അടിപിടിക്കും വരണോ? കമ്പിവടികളും വാളുകളും കയ്യിലേന്തിയാണു കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയതെന്ന് ജയരാജന്‍ ആരോപിച്ചു.

🙏കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ കൂടി നല്‍കി. ഈ മാസം ഇതുവരെ 121 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

🙏തിരുവനന്തപുരത്തെ കെഎസ്യു പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്കു നേരെ എറിഞ്ഞ ചീമുട്ടയും മുളകുപൊടിയും വിറ്റ വ്യാപാരികളെ പിടികൂടാന്‍ പൊലീസ്. കെഎസ്യു പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.

🙏സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ഹരികൃഷ്ണന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി.

🙏നിയമലംഘനം ആരോപിച്ച് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഉടമ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.

🙏തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.

🙏അട്ടപ്പാടിയിലെ വട്ടലക്കിയില്‍ കിണറില്‍ കാട്ടാന വീണു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് 15 വയസുള്ള കൊമ്പനെ രക്ഷപ്പെടുത്തി.

🇳🇪 ദേശീയം 🇳🇪

🙏ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവനുസരിച്ച് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പേ ഓര്‍ഡര്‍ കൊടുത്തുതുടങ്ങി. ഏറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടപടി.

🙏ജമ്മു കാഷ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്ന മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടു. കസ്റ്റഡി കൊലപാതകമെന്ന് ആരോപിച്ച കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ ഇന്ത്യക്കാരായ 11 ജീവനക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തി.

🙏ഗുജറാത്ത് തീരത്തിനടുത്ത് സൗദി അറേബ്യയില്‍നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന ഇസ്രയേലിന്റെ ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. കപ്പലില്‍ സ്ഫോടനവും തീപിടിത്തവും ഉണ്ടായി. ആളപായത്തെക്കുറിച്ചു വിവരമില്ല.

കായികം

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ എഫ്.സി. ഗോവക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മോഹന്‍ബഗാനെ ഗോവ തകര്‍ത്തു വിട്ടത്. ഈ ജയത്തോടെ 9 കളികളില്‍ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഗോവ. 10 കളികളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണു രണ്ടാമത്.

🙏ലയണല്‍ മെസിക്കൊപ്പം ലൂയി സുവാരസും ഇന്റര്‍മിയാമിയില്‍. ഉറുഗ്വേ സൂപ്പര്‍ താരം ലൂയി സുവാരസുമായി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമി സൈനിങ് പൂര്‍ത്തിയാക്കി. മേജര്‍ ലീഗ് സോക്കറില്‍ 2024 അവസാനംവരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement