ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ ഗവര്‍ണര്‍ നേരിട്ടിറങ്ങി നശിപ്പിച്ചു, പിന്നാലെ വീണ്ടും ബാനറുമായി എസ്എഫ്ഐ

Advertisement

കോഴിക്കോട് . കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ സ്ഥാപിച്ച പ്രതിഷേധ ബാനറുകൾ ഗവര്‍ണര്‍ നേരിട്ട് ഇറങ്ങി പൊലീസിനെക്കൊണ്ട് അഴിപ്പിച്ചു, പിന്നാലെ വീണ്ടും ബാനറുമായി എസ്എഫ്ഐ എത്തിയത് സംഘര്‍ഷാവസ്ഥയായി. സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നേതൃത്വത്തിലാണ് പൊലീസ് ബാരിക്കേഡിനു മീതേ ബാനര്‍ ഉയര്‍ത്തിയത്.

പൊലീസിനെ പോലും അമ്പരപ്പിച്ച നീക്കമായിരുന്നു ചാന്‍സലാറയ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന്‍ നടത്തിയത്. ബാനറുകള്‍ നീക്കാഞ്ഞതിനെതിരെ രൂക്ഷമായഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ബാനര്‍കെട്ടിത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രാജ് ഭവന്‍ പത്രക്കുറിപ്പും ഇറക്കി. ചാൻസിലർക്കെതിരെ സ്ഥാപിച്ച ബാനറുകൾ മാറ്റാൻ ആർക്കാണ് മടിയെന്നും ഗവർണർ. ബാനറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വൈസ് ചാൻസിലർക്ക് നിർദേശം നൽകി. ഗവർണർക്കെതിരായ പ്രതിഷേധത്തിന് എസ് എഫ് ഐ യ്ക്ക് പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആരോപിച്ചു. സംഘപരിവാർ അനുകൂല സംഘടന നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ കാലിക്കറ്റ് സർവകലാശാല ജീവനക്കാർക്ക് രണ്ട് മണിക്കൂർ അവധി നൽകി.

ചാൻസിലർ ഗോ ബാക്ക്, സങ്കി ചാൻസിലർ വാപ്പസ് ജാവോ തുടങ്ങി എസ് എഫ് ഐ സ്ഥാപിച്ച കറുത്ത ബാനറുകൾ നീക്കം ചെയ്യാതിരുന്നതോടെയാണ് ഗവർണറെ രോക്ഷം കൊള്ളിച്ചത്. ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയ ഗവർണർ മാധ്യമ പ്രവർത്തകരെയും കൂട്ടി ബാനറുകൾക്ക് അടുത്തേയ്ക്ക് നീങ്ങി… രാജ് ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച അദ്ദേഹം ബാനർ മാറ്റാത്തതിൽ വൈസ് ചാൻസിലറോട് വിശദീകരണം ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്ന. ഗവർണറെയും പ്രധാനമന്ത്രിയെയും ചീത്ത വിളിക്കാൻ മുഖ്യമന്ത്രി പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം.

ഇതിനിടെ എസ്എഫ്ഐ യെ പിന്തുണച്ച് സ്പീക്കർ എ എൻ ഷംസീറും രംഗത്തെത്തി.കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ എന്ന സെമിനാറിൽ ഗവർണർ നാളെ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് സർവകലാശാല ജീവനക്കാർക്ക് അനുമതി നൽകി. എസ് എഫ് ഐ പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസിലുടനീളം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

Advertisement