ഞാനായിട്ട് ഇനി മാറിനില്‍ക്കുന്നതെന്തിനാ ,ഞാനും വരാം ഒടുവില്‍ കരടിയും

Advertisement

മലപ്പുറം. ആനയും പുലിയും പന്നിയും കടുവയും വിലസുന്ന കേരള വനാതിര്‍ത്തിയിലേക്ക് ഇനി കരടിയും. പൂക്കോട്ടുംപാടത്ത് കരടി ഇറങ്ങി. ഇന്നലെ രാത്രിയിൽ ആണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് മുന്നിലേക്ക് കരടി ചാടുകയായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമിച്ചാല്‍ ഏറെ മാരകമായ പരുക്കേല്‍പ്പിക്കുന്ന വന്യജീവിയാണ്ക രടി.

കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് കർഷകർ സ്ഥാപിച്ച തേനീച്ചപെട്ടികൾ കരടി നശിപ്പിച്ചിരുന്നു. മേഖലയിലുള്ളവര്‍ ആശങ്കയിലാണ്.

Advertisement