മകളുടെ വിവാഹം നാളെ നടക്കാനിരിക്കെ മജീദ് പോയി ഒപ്പമെത്തിയ നാലുപേരും

മലപ്പുറം. മഞ്ചേരിയിൽ ഓട്ടോയിൽ ബസിടിച്ച് അഞ്ച് പേർക്ക് ദാരുണ അന്ത്യം. ഓട്ടോ ഡ്രൈവറും ഒരു കുടുംബത്തിലെ നാലുപേരും
ആണ് മരിച്ചത്.കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുമായി ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ ബസ്സാണ് ഓട്ടോയിൽ ഇടിച്ചത്.ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മകളുടെ വിവാഹം നാളെ നടക്കിനിരിക്കെയാണ് അബ്ദുൽ മജീദ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് അപകടം.മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്,
മുഹ്സിന ,സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായ
ഏഴു വയസ്സുകാരി റിൻഷ ഫാത്തിമ , മൂന്നു വയസ്സുകാരി റൈസ ഫാത്തിമ എന്നിവരാണ് മരിച്ചത്.ഇവർക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, 11 വയസ്സുകാരൻ മുഹമ്മദ് നിഷാദ്, നാലു വയസ്സുകാരി അഹ്സ ഫാത്തിമ, മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അബ്ദുൽ മജീദിന്റെ മകളുടെ വിവാഹം നാളെ നടക്കാനിരിക്കെയാണ് മജീദ് അപകടത്തിൽ മരിച്ചത്.വിവാഹം മാറ്റി വെച്ചു.മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അപകട കാരണം വ്യക്തമായിട്ടില്ല.ഇറക്കം ഇറങ്ങിവന്ന ബസ്സാണ്
ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് മലപ്പുറം എസ്പി

അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോർവാഹന വകുപ്പും പരിശോധന നടത്തും.ബസിന്റെ ഡ്രൈവറെ മഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തീർത്ഥാടകർ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് പോയി

Advertisement