അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു

Advertisement

കോട്ടയ്ക്കൽ:
പിഡിപി ചെയർമാനായി വീണ്ടും അബ്ദുൾ നാസർ മഅ്ദനിയെ തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയർമാനായി അബ്ദുൾ നാസർ മഅ്ദനി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുൾ നാസർ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്.

Advertisement