ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി  റദ്ദാക്കിയതിനെതിരെ  സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും

Advertisement

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി  റദ്ദാക്കിയതിനെതിരെ  സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും.  ഭരണഘടനയുടെ 370 ആം അനുച്ഛേദം എടുത്തുകളഞ്ഞതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക. 
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയത് . ഇതിനെതിരെ 2020ല്‍ സമര്‍പ്പിച്ചക്കപ്പട്ട ഹര്‍ജികളില്‍ ഈ വര്‍ഷം  ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Advertisement