കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്ക്

Advertisement

ഇടുക്കി. കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരുക്കേറ്റത്. പെരിയാർ കടുവ സങ്കേത്തിനുള്ളിൽ വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്ക് ഏറ്റിരിക്കുന്നത്.

Advertisement