കെഎസ്ഇബി ജീവനക്കാർക്ക് കനത്ത തിരിച്ചടി; ക്ഷാമബത്ത നൽകില്ലെന്ന് ബോർഡ്, കാരണം സാമ്പത്തിക പ്രതിസന്ധി

Advertisement

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. 2022 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നൽകണമെന്ന ആവശ്യമാണ് ബോർഡ് യോഗം തള്ളിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് തള്ളുന്നതെന്നാണ് ബോർഡ് വിശദീകരണം.

കെഎസ്ഇബിയുടെ നിലവിലെ സാമ്പത്തിക നില അപകടരമായ സ്ഥിതിയിലാണെന്നാണ് വിലയിരുത്തൽ. ക്ഷാമബത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോർഡിനോട് തീരുമാനമെടുക്കാനായിരുന്നു കോടതി നിർദ്ദേശം. ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇടത് ജീവനക്കാരടക്കം സമരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

Advertisement