സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് ആര്‍എസ്എസ് അനുകൂലികള്‍,സംസ്ഥാന വ്യാപക പഠിപ്പുമുടക്കുമായി എസ്എഫ്ഐ, രാജ്ഭവന്‍ വളയും

തിരുവനന്തപുരം.സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് ആര്‍എസ്എസ് അനുകൂലികളെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്താന്‍ എസ്എഫ്‌ഐ. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുകയാണ് ഗവര്‍ണറെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു. കെ സുരേന്ദ്രന്‍ നല്‍കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് ആളെ നോമിനേറ്റ് ചെയ്യാന്‍ ആശ്രയിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആണ് ആര്‍എസ്എസ് പദ്ധതി. ഇതിന് ചുക്കാൻ പിടിക്കാൻ ഗവർണർ ഇറങ്ങിയിരിക്കുന്നു. സെനറ്റ് നോമിനേഷനിൽ കണ്ടത് യാതൊരു മാനദണ്ഡവും പാലിക്കാതെ ആര്‍എസ്എസ് അനുകൂലികളെ നിയമിക്കുന്നതാണ്. കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്
കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനം

സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് ആര്‍എസ്എസ് അനുകൂലികളെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്താന്‍ എസ്എഫ്‌ഐ. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുകയാണ് ഗവര്‍ണറെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു.

Advertisement