വാർത്താനോട്ടം

Advertisement

2023 നവംബർ 29 ബുധൻ

BREAKING NEWS

👉 ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.പ്രതികൾ കൊല്ലം ജില്ല വിട്ടിട്ടില്ലന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

👉 കൊല്ലത്ത് ആശുപത്രിയിൽ ലുള്ള അബിഗേല്‍
ഇന്നു ഉച്ചയോടെ വീട്ടിലെത്തും

👉 നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടുന്നില്ലെന്ന് കാട്ടി സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

👉 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാത്തത് ഭരണഘടനാവിരുദ്ധമെന്ന് മന്ത്രി പി രാജീപ്

👉പോലീസിലെ അപ്രസക്തമായ മിനിസ്റ്റീരിയൽ തസ്തികകൾ നിർത്തലാക്കാൻ ഡിസംബറിൽ പരിശോധന നടത്തും.

🌴 കേരളീയം 🌴

🙏ആറു വയസുകാരി അബിഗേല്‍ സാറാ അമ്മത്തണലില്‍. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേലിനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പൊലീസും ജനങ്ങളും സംസ്ഥാനത്തുടനീളം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് കുറ്റവാളികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

🙏 കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയെന്നു സംശയിക്കുന്നയാളുടെ കല്ലമ്പലം ഞെക്കാട്ടെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്കു ബന്ധമില്ലെന്നു പോലീസ്. പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ്.

🙏അബിഗേല്‍ കുടുംബസമേതം ഇന്നു വീട്ടിലെത്തും. എ.ആര്‍ ക്യാമ്പില്‍ എത്തിച്ച അബിഗേല്‍ വൈദ്യ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലാണ്. എ.ആര്‍ ക്യാമ്പില്‍ എത്തിയ പിതാവ് റെജിയും പിറകേ എത്തിയ അമ്മ സിജിയും അബിഗേലിനെ വാരിപുണര്‍ന്നത് അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുനനയിച്ചു.

🙏നീല കാറിലാണു തിരിച്ചെത്തിച്ചതെന്നു കള്ളമൊഴി നല്‍കാന്‍ ഒരു സ്ത്രീ നിര്‍ബന്ധിച്ചെന്ന് അബിഗേല്‍ സാറ പൊലീസിനോടു പറഞ്ഞു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നതെന്നു പറയാനും ഉപദേശിച്ചു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. വലിയ വീട്ടിലേക്കു കൊണ്ടുപോയ അവര്‍ ഭക്ഷണം തന്നിരുന്നു. കാര്‍ട്ടൂണ്‍ കാണിച്ചെന്നും അബിഗേല്‍ പറഞ്ഞു.

🙏തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അബിഗേല്‍ സാറയെ നാട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിപ്പിച്ചായിരുന്നു മൈതാനത്ത് ഇരുത്തി സ്ത്രീ കടന്നുകളഞ്ഞത്. കുട്ടിയെ 35 വയസുള്ള സ്ത്രീയാണ് അവിടെ എത്തിച്ചത്. മാസ്‌ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാന്‍സും വെള്ള ഷാളും ധരിച്ച സ്ത്രീ ഓട്ടോറിക്ഷയിലാണ് എത്തിയത്.

🙏നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു വിട്ടു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരായ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്.

🙏ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി സംബന്ധിച്ച രണ്ടു ബില്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാന്‍ഷന്‍ ബില്‍, മില്‍മ സഹകരണ ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്കു വിടുന്നത്.
അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

🙏കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു. കുട്ടികളെ ഐ സി യു വില്‍ നിന്ന് റൂമിലേക്ക് മാറ്റി.

🙏നവകേരള സദസിനായി വിദ്യാര്‍ത്ഥികളെ എത്തിച്ചതിനെതിരേ ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ കാഴ്ച വസ്തുക്കളാക്കരുതെന്ന് സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

🙏മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ്. മലപ്പുറം എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

🙏കെഎസ് യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിസിപിക്കു സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു.

🙏ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ഏറ്റവും പ്രായമുള്ള ആന ചരിഞ്ഞു. 97 വയസുള്ള പിടിയാന ‘താര’യാണ് ചരിഞ്ഞത്. സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരന്‍ 1957 ല്‍ ആണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തിയത്.

🙏പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവന്‍ പ്രമാണ്‍ പത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30.

🙏സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തിയ കോണ്‍ട്രാക്ട് കാര്യേജ് ബസ് തിരുവനന്തപുരത്ത് പിടികൂടി. ബെഗളൂരുവിലേക്കു സര്‍വീസ് നടത്തിയിരുന്ന പുഞ്ചിരി ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

🙏കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ 200 പവന്‍ സ്വര്‍ണം മോഷണം പോയി. അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

🙏കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെ സസ്പെന്‍ഡു ചെയ്തു. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

🙏സ്വര്‍ണാഭരണം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജ്വല്ലറി ഉടമ പിടിയില്‍. എറണാകുളം നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

🙏തിരുവനന്തപുരം വലിയ വേളിയില്‍ കുടുംബരോഗ്യ കേന്ദ്രം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്.

🙏മലയാളിയായ വനിതാ അഗ്നിവീര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂര്‍ സ്വദേശി അപര്‍ണ വി നായരാണ് ജീവനൊടുക്കിയത്. നാവികകേന്ദ്രമായ ഐ എന്‍ എസ് ഹംലയിലെ ഹോസ്റ്റല്‍ മുറിയിലാണ് അപര്‍ണ നായര്‍ മരിച്ചത്.

🙏അതിരപ്പിള്ളി മലക്കപ്പാറയില്‍ പുഴുവരിച്ച നിലയില്‍ കണ്ട ആദിവാസി വയോധിക മരിച്ചു. വീരാന്‍കുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് മരിച്ചത്. ജില്ലാ കളക്ടര്‍ ഇടപെട്ട് ചികില്‍സ ലഭ്യമാക്കിയെങ്കിലും മരിക്കുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡിലെ സില്‍ക്യാര ദൗത്യം വിജയം. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പതിനേഴു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തില്‍ രാജ്യം. പുറത്തെത്തിച്ച തൊഴിലാളികള്‍ക്ക് വൈദ്യ പരിശോധനയും ചികില്‍സയും നല്‍കി.

🙏 എട്ട് സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പതിനേഴ് ദിവസം എട്ടര മീറ്റര്‍ ഉയരമുള്ള തുരങ്കത്തില്‍ ജീവനുമായി മല്ലടിച്ചു പിടിച്ചു നിന്നത്. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

🇦🇺 അന്തർദേശീയം 🇦🇽

ഗസ്സയിൽ വെടിനിർത്തൽ നീട്ടിയേക്കും. യുദ്ധ തടവുകാരെ വിട്ടയക്കൽ തുടരും. ഇന്ന് ദോഹയിൽ വീണ്ടും ചർച്ച

🏏 കായികം 🏏

🙏48 പന്തില്‍ 104 റണ്‍സ് അടിച്ചെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യില്‍ ഇന്ത്യക്ക 5 വിക്കറ്റിന്റെ തോല്‍വി.

🙏 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 57 പന്തില്‍ 123 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്കവാദിന്റെ മികവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.

🙏കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്‌സ്വെല്‍ – ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി.

Advertisement