വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് സസ്പെൻഷൻ

Advertisement

കാസർഗോഡ്. കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെയാണ്‌ സസ്പെൻഡ് ചെയ്തത്. സർവകലാശാല ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്നാണ് നടപടി. ഈ മാസം പതിമൂന്നിനാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. രണ്ടാം വർഷ എം.എ ഇംഗ്ലീഷ് പരീക്ഷയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

Advertisement