ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ,ചുഴലിക്കാറ്റായി മാറാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു വെള്ളിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. മ്യാന്മാർ നിർദ്ദേശിച്ച ‘മിഗ് ജോo’ ( Michaung ) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപെടുക. 
ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണ് മിഗ്ജോം. 
നിലവിൽ കേരളത്തിന്‌ നേരിട്ട് ഭീഷണിയില്ല. സംസ്ഥാനത്ത് അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ  മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

Advertisement