ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി ക​റ​ക്കം: മൂന്നം​ഗസംഘം അറസ്റ്റിൽ

Advertisement

തിരുവനന്തപുരം: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി ക​റ​ങ്ങി​യ സം​ഘം പൊലീസ് പിടിയിൽ. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ്സി​ൻ അ​ലി (34), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ്(47), സ​ഫീ​ർ(44) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. വ​ഞ്ചി​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.
വ​ഞ്ചി​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കു​ന്നും​പു​റം ഭാ​ഗ​ത്ത് ഇ​ന്ന​ലെ വെ​ളു​പ്പി​നാ​യി​രു​ന്നു സം​ഭ​വം. പൊലീ​സി​നു ല​ഭി​ച്ച ര​ഹ​സ‍്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഞ്ചി​യൂ​ർ പൊ​ലീ​സും, ഷാ​ഡോ ​പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 77 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​കളുടെ അ​റ​സ്റ്റ് രേ​ഘ​പ്പെ​ടു​ത്തിയ ശേഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Advertisement