പെട്രോൾ പമ്പിൽ മുളകുപൊടി വിതറി മോഷണം നടത്തിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

Advertisement

കോഴിക്കോട്. മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ മുളകുപൊടി വിതറി മോഷണം നടത്തിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഇതിൽ ഒരാൾ 18 വയസുകാരനാണ്. ഒരാളെ കൂടി പിടികൂടാനുണ്ട്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുളക് പൊടി വിതറിയതിനു ശേഷം ഉടുമുണ്ട് അഴിച്ച് പെട്രോൾ ജീവനക്കാരൻ്റെ മുഖം മൂടിയായിരുന്നു കവർച്ച
.പതിനായിരം രൂപയിലധികം മോഷണം പോയി..മലപ്പുറം നിലമ്പൂർ സ്വദേശി അനൂപ്, വെള്ളില സ്വദേശി സാബിത്ത് അലി എന്നിവരാണ് പ്രതികൾ. പിടിയിലായ ഒരാൾ 18 വയസുകാരനാണ്.ഇവർ എത്തിയ കാർ തമിഴ്നാട് റജിസ്ട്രേഷൻ ആയിരുന്നു. കാർ വാടകയ്ക്ക് എടുത്തതിനു ശേഷം തമിഴ്നാട് രജിസ്ട്രേഷൻ വ്യാജ നമ്പർ ഒട്ടിക്കുകയായിരുന്നു എന്നാണ് പൊലിസിന് ലഭിച്ച വിവരം. മുളക് പൊടി വിതറി മോഷണം നടത്തുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായിരുന്നു.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.നാലംഗ സംഘത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്

Advertisement